പാർവതി വിവാദം | നിങ്ങൾ ആർക്കൊപ്പം ?? | filmibeat Malayalam

2018-01-05 384

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിർഭാഗ്യവശാൽ തനിക്ക് കസബ കാണ്ടേണ്ടി വന്നു, ആ സിനിമ തന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാൽ അതിനെ നമ്മൾ മഹത്വവൽക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിർവരമ്പ് എന്നുമായിരുന്നു പാർവതി പറഞ്ഞത്.
തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ നടി പാർവതി പോലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചെന്നും, മോശമായ ഭാഷയിൽ അധിക്ഷേപിച്ചെന്നുമാണ് പാർവതിയുടെ പരാതി. നടിയുടെ പരാതി സ്വീകരിച്ച സൈബർ പോലീസ്, സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അറിയിച്ചു. മമ്മൂട്ടി നായകനായ കസബ സിനിമയ്ക്കെതിരെ വിമർശനമുന്നയിച്ചതായിരുന്നു പാർവതിക്കെതിരായ സൈബർ ആക്രമണത്തിന് കാരണം. നടിയുടെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പുകളിലും കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് നിറഞ്ഞുനിന്നിരുന്നത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്.

Videos similaires